LiveTV

Live

Kerala

ബ്രാഹ്മണരോട് സംഘടിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ജസ്റ്റിസിന്റെ പ്രസംഗം വിവാദത്തില്‍

ഞായറാഴ്ച കൊച്ചിയില്‍ നടന്ന തമിഴ് ബ്രാഹ്മണസഭാ സമ്മേളനത്തിലാണ് ചിദംബരേശ് വിവാദ പ്രസംഗം നടത്തിയത്

 ബ്രാഹ്മണരോട് സംഘടിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ജസ്റ്റിസിന്റെ പ്രസംഗം വിവാദത്തില്‍

ബ്രാഹ്മണരോട് സംഘടിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ജസ്റ്റിസ് ചിദംബരേശിന്റെ പ്രസംഗം വിവാദത്തില്‍. ബ്രാഹ്മണനാണ് സമൂഹത്തെ നിയന്ത്രിക്കേണ്ടതെന്ന് ജസ്റ്റിസ് ചിദംബരേശ് പ്രസംഗത്തില്‍ പറയുന്നു. ഒരു ജഡ്ജിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ് ചിദംബരേഷ് പറഞ്ഞതെന്ന് മന്ത്രി എ.കെ ബാലന്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതി ലഭിച്ചു.

തമിഴ് ബ്രാഹ്മണസഭാ സമ്മേളനത്തിലാണ് ജസ്റ്റിസ് ചിദംബരേശ് ബ്രാഹ്മണരോട് സംഘടിക്കാന്‍ ആഹ്വാനം ചെയ്തത്. ബ്രാഹ്മണനാണ് സമൂഹത്തെ നിയന്ത്രിക്കാന്‍ യോഗ്യന്‍. ജാതി സംവരണത്തേക്കാള്‍ സാമ്പത്തിക സംവരണമാണ് ആവശ്യമെന്നും ജസ്റ്റിസ് ചിദംബരേശ്.

പ്രസംഗം വിവാദമായതോടെ വിമര്‍ശനങ്ങളുമെത്തി. ജസ്റ്റിസ് ചിദംബരേഷിന്റെ മനസിലുള്ള കാര്യങ്ങളാണ് പുറത്താതെന്ന് മന്ത്രി എ.കെ ബാലന്‍.

ഭരണഘടനാ വിരുദ്ധമായി പ്രസംഗിച്ച ജസ്റ്റിസിനെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതിയും ലഭിച്ചുകഴിഞ്ഞു. ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നല്‍കിയത്.