LiveTV

Live

Kerala

കാസര്‍കോട് സഹോദരങ്ങള്‍ പനി ബാധിച്ച് മരിച്ചു

കന്യാപാടി സ്വദേശി സിദ്ധീഖിന്റെ മക്കളാണ് മരിച്ചത്. സംഭവത്തില്‍ വിശദ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി...

കാസര്‍കോട് സഹോദരങ്ങള്‍ പനി ബാധിച്ച് മരിച്ചു

കാസര്‍കോട് ബദിയടുക്കയില്‍ കന്യപാടിയില്‍ രണ്ട് സഹോദരങ്ങള്‍ പനി ബാധിച്ച് മരിച്ചു. പനിയുടെ കാരണം വ്യക്തമല്ല. കന്യാപാടി സ്വദേശി സിദ്ധീഖിന്റെ മക്കളാണ് മരിച്ചത്. ഇവരുടെ അമ്മ മംഗലാപുരത്ത് ചികിത്സയിലാണ്.

കാസര്‍കോട് രണ്ട് കുട്ടികള്‍ പനി ബാധിച്ച് മരിച്ച സംഭവത്തില്‍ വിശദ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി. ഡി.എം.ഒയോടാണ് റിപ്പോര്‍ട്ട് തേടിയത്. കുട്ടികളുടെ കുടുംബവും പരിസര പ്രദേശവും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.