LiveTV

Live

Kerala

പ്രളയം തകര്‍ത്ത കണ്ണപ്പന്‍കുണ്ട് ഇപ്പോഴും പഴയപടി തന്നെ

തകര്‍ന്ന് തരിപ്പണമായ വീടുകളും കടകളും അതേപടി കിടക്കുകയാണ് 

പ്രളയം തകര്‍ത്ത കണ്ണപ്പന്‍കുണ്ട് ഇപ്പോഴും പഴയപടി തന്നെ

പ്രളയം തകര്‍ത്ത കോഴിക്കോട് കണ്ണപ്പന്‍കുണ്ട് ഇനിയും പഴയപടി ആയിട്ടില്ല. തകര്‍ന്ന് തരിപ്പണമായ വീടുകളും കടകളും അതേപടി കിടക്കുകയാണ്. നശിച്ച് പോയ റോഡ് മണ്ണിട്ട് ഉയര്‍ത്തി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും ഭാഗികമായും വീട് തകര്‍ന്നവര്‍ക്ക് തുച്ഛമായ പണമേ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളൂ. സന്നദ്ധ സംഘടനകളുടെ കൈത്താങ്ങിലാണ് ഒരു പരിധി വരെയെങ്കിലും കണ്ണപ്പന്‍കുണ്ട് ഉയിര്‍ത്തെഴുന്നേറ്റത്.

കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ കണ്ണപ്പന്‍കുണ്ടില്‍ തകര്‍ന്ന് പോയ റോഡ് നന്നാക്കിയതാണ് എടുത്ത് പറയാവുന്ന ഒരേയൊരു നേട്ടം.പൂര്‍ണ്ണമായും വീട് തകര്‍ന്നവര്‍ക്ക് ഒന്നും രണ്ടും ലക്ഷം രൂപ കൊടുത്തിട്ടുണ്ട്. ഭാഗികമായി വീട് തകര്‍ന്നവര്‍ക്ക് 10000 രൂപയെ ഇതുവരെ കിട്ടിയിട്ടുള്ളൂ. അന്ന് തകര്‍ന്ന പാലത്തിന്റെ കൈവഴി പോലും അതേപടി കിടക്കുന്നു. പുതുക്കി പണിയാനുള്ള മെറ്റലും മണലുമൊക്കെ ഇറക്കിയിട്ടിരിക്കുന്നതും കാണാം..