LiveTV

Live

Kerala

പൊലീസ് നല്ല നിലക്കല്ല പോകുന്നതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ

പൊലീസ് ലാത്തിച്ചാര്‍ജില്‍ കയ്യിന്റെ എല്ലൊടിഞ്ഞതിനാല്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും എല്‍ദോ എബ്രഹാം പറഞ്ഞു

 പൊലീസ് നല്ല നിലക്കല്ല പോകുന്നതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ

പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ദോ എബ്രഹാം എം.എല്‍.എ. പൊലീസിനെ നയിക്കേണ്ടവര്‍ക്ക് വീഴ്ചയുണ്ടായി. പൊലീസ് നല്ല നിലക്കല്ല പോകുന്നതെന്നും സമീപകാല സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നതെന്നും എം.എല്‍.എ കുറ്റപ്പെടുത്തി. പൊലീസ് ലാത്തിച്ചാര്‍ജില്‍ കയ്യിന്റെ എല്ലൊടിഞ്ഞതിനാല്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എല്‍ദോ എബ്രഹാം.

ഇന്നലെ പോലീസ് നടത്തിയ ലാത്തി ചാർജിൽ പരിക്കേറ്റ മുവാറ്റുപുഴ എം.എൽ. എ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് . സംസ്ഥാനത്തെ പൊലീസിന്റെ നിയന്ത്രണം നഷ്ടമായിരിക്കുന്നു. നിലവിലെ പോലീസിന്റെ രീതി ശരിയല്ല. സൂഷ്മതയോടെയാണ് പൊലീസിനെ കൈകാര്യം ചെയേണ്ടത്. ഇതിൽ വീഴ്ചയുണ്ടായി. സമീപകാലത്തെ പൊലീസിന്റെ പ്രവർത്തനങ്ങൾ ഇത് തെളിയിക്കുന്നു എന്നും എൽദോ എബ്രഹാം പറഞ്ഞു.

അതേസമയം തനിക്ക് മർദ്ദനമേറ്റില്ലെന്ന പ്രചാരണം തെറ്റാണ്. കയ്യിനും കഴുത്തിലും പുറത്തും പരിക്കേറ്റിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങൾ ഇടതുമുന്നണിയെ ബാധിക്കില്ലെന്നും ചർച്ച ചെയ്ത പരിഹരിക്കാവുന്ന അവസ്ഥയുണ്ടെന്നും എം.എൽ.എ പറഞ്ഞു.