LiveTV

Live

Kerala

കാമ്പസ് ഫ്രണ്ടിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

 കാമ്പസ് ഫ്രണ്ടിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കാമ്പസ് ഫ്രണ്ട് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം . പൊലീസ് ലാത്തി വീശി. ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. കാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി മാർച്ച് ഉദ്ഘാടനം ചെയ്തു.

യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയെ കുത്തിയ മുഴുവൻ പ്രതികളെയും പിടികൂടുക, ഉത്തരക്കടലാസ് പ്രതിയുടെ വീട്ടിൽനിന്ന് പിടികൂടിയതിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കുക, സി.പി.എം ഭരണത്തിന് കീഴിലെ പി.എസ്.സി നിയമനങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്തുക, ആക്രമത്തിലെ എസ്.എഫ്.ഐ ഗൂഢാലോചന പുറത്തുകൊണ്ട് വരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.