LiveTV

Live

Kerala

ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസെന്ന് പറയാമോയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍  

ഉത്തരം എഴുതാത്ത കടലാസായതിനാല്‍ അതിന് വെള്ളക്കടലാസിന്റെ വിലയേയുളളു. അതുകൊണ്ട് വിഷയം കാര്യമാക്കേണ്ടതില്ലെന്നും വിജയരാഘവന്‍

ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസെന്ന് പറയാമോയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍  

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയതിനെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വിലയേയുള്ളൂ വിഷയം ഗൗരവമുളളതല്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. എന്നാല്‍ വിജയരാഘവന്റെ പ്രസ്താവന നിലവിലെ അന്വേഷണത്തെ ബാധിക്കില്ലെന്നായിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിന്റെ മറുപടി.

തിരുവനന്തപുരത്ത് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് എല്‍.ഡി.എഫ് കണ്‍വീനം എ വിജയരാഘവന്‍ വിവാദ പ്രസ്താവന നടത്തിയത്. വിജയരാഘവന്റെ പ്രസ്താവന അന്വേഷണത്തെ ബാധിക്കില്ലെന്നായിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിന്റെ മറുപടി.

Also read: നിയമ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്; വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്ന് വിജയരാഘവന്‍

നേരത്തെയും യൂണിവേഴ്സിറ്റി കോളജിലെ അക്രമസംഭവത്തെ ന്യായികരിച്ച് വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു. യു.ഡി.എഫും ബി.ജെ.പിയും ചില മാധ്യമ മുതലാളിമാരും ചേര്‍ന്ന് സര്‍ക്കാരിനെ തര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കോളേജില്‍ അടിപിടി ഉണ്ടാക്കിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പിടിച്ചാല്‍ പിന്നെ സമരം ചെയ്യുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.