LiveTV

Live

Kerala

പാനായിക്കുളം ജയില്‍ മോചിതര്‍ക്കെതിരെ എന്‍.ഐ.എ സുപ്രീംകോടതിയില്‍

ക്യാമ്പ് സിമിയാണ് നടത്തിയത് എന്നതിന് തെളിവില്ലെന്നായിരുന്നു ഹെെക്കോടതി കണ്ടെത്തിയത്.

പാനായിക്കുളം ജയില്‍ മോചിതര്‍ക്കെതിരെ എന്‍.ഐ.എ സുപ്രീംകോടതിയില്‍

പാനായിക്കുളത്ത് സിമി ക്യാമ്പ് നടത്തിയെന്ന കേസില്‍ വീണ്ടും എന്‍.ഐ.എ. കേസില്‍ പ്രതികളായി പിടികൂടിയവരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ എൻ.ഐ.എ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. അപ്പീലിൽ കോടതി കക്ഷികൾക്ക് നോട്ടീസ് അയച്ചു.

പി.എ ഷാദുലി, അബ്ദുല്‍ റാസിക്, അന്‍സാര്‍ നദ്‍വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നീ പ്രതികളെ ആണ് ഹൈകോടതി വെറുതെ വിട്ടിരുന്നത്. ക്യാമ്പ് സിമി ആണ് നടത്തി എന്നതിന് തെളിവില്ലെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു.