LiveTV

Live

Kerala

തനിക്ക് കുട്ടിയുണ്ടാകാത്തതിന് അയൽക്കാരനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല: കെ.എസ്.യു സമരത്തെ പരിഹസിച്ച് മന്ത്രി

യൂണിവേഴ്സിറ്റി കോളജ് മാറ്റി സ്ഥാപിക്കാമെന്നത് നടക്കില്ലെന്നും മന്ത്രി

തനിക്ക് കുട്ടിയുണ്ടാകാത്തതിന് അയൽക്കാരനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല: കെ.എസ്.യു സമരത്തെ പരിഹസിച്ച് മന്ത്രി

കെ.എസ്.യു സമരത്തെ കുറ്റപ്പെടുത്തി ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി ജലീൽ. 18 വർഷം യൂണിവേഴ്സിറ്റി കോളേജിൽ യൂണിറ്റിടാത്തതിന് ആരെയാണ് കെ.എസ്.യു കുറ്റപ്പെടുത്തുന്നതെന്ന് മന്ത്രി കെ.ടി ജലീൽ ചോദിച്ചു.

തനിക്ക് കുട്ടിയുണ്ടാകാത്തതിന് അയൽക്കാരനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് സമരത്തെ പരിഹസിച്ച് പറഞ്ഞ മന്ത്രി, യൂണിറ്റിടാനാണോ കെ.എസ്.യു സമരം നടത്തിയതെന്നും ചോദിച്ചു.

യൂണിവേഴ്സിറ്റി കോളജ് മാറ്റി സ്ഥാപിക്കാമെന്നത് നടക്കില്ല. കുറവുകളുണ്ടെങ്കിൽ സർക്കാർ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയൻ വാർഷിക സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജലീൽ.