LiveTV

Live

Kerala

പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത ഉറപ്പുവരുത്തണം: വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ കത്തയച്ചു

യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത ഉറപ്പുവരുത്തണം: വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ കത്തയച്ചു

പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ കത്തയച്ചു. യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. യൂണിവേഴ്സിറ്റിയുടെ ഉത്തരക്കലടലാസുകള്‍ വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇത്തരം കാര്യങ്ങള്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് സമൂഹത്തില്‍ സംശയങ്ങള്‍ ഉയര്‍ത്തും. ഇത് മറികടക്കാന്‍ പരീക്ഷാ നടത്തിപ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ പരിശോധന വ്യവസ്ഥകള്‍ കാര്യക്ഷമമാക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെട്ടു.