LiveTV

Live

Kerala

ദുരിതം പേറി വയനാട്ടിലെ ഏക ട്രെെബല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍

ട്രൈബൽ സ്കൂൾ ആയി അംഗീകരിച്ചിട്ടും ഗോത്രവർഗ്ഗ സ്കൂളുകൾക്ക് നൽകേണ്ട സാമ്പത്തിക ഭൗതിക സൗകര്യങ്ങളൊന്നും ഒരുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

ദുരിതം പേറി വയനാട്ടിലെ ഏക ട്രെെബല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍

പരാധീനതകളുടെ നടുവിലാണ് വയനാട്ടിലെ ഏക ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ ഇന്ന്. സ്കൂളിലെത്താൻ വാഹന സൗകര്യം ഇല്ലാതെ വിദ്യാർഥികളും അധ്യാപകരും ഒരുപോലെ പ്രയാസത്തിലാണ്.

വയനാട് വാളാട് ട്രൈബൽ ഹയർ സെക്കണ്ടറി സ്ക്കൂൾ ഗോത്രവർഗ്ഗ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന ജില്ലയിലെ ഏക ഹയർസെക്കൻഡറി വിദ്യാലയമാണ്. തവിഞ്ഞാൽ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലേക്ക് വാഹന സൗകര്യം പോലുമില്ലാതെ വിദ്യാർത്ഥികളും അധ്യാപകരും വലിയ പ്രയാസത്തിലാണ്.

ട്രൈബൽ സ്കൂൾ ആയി അംഗീകരിച്ചിട്ടും ഗോത്രവർഗ്ഗ സ്കൂളുകൾക്ക് നൽകേണ്ട സാമ്പത്തിക ഭൗതിക സൗകര്യങ്ങളൊന്നും ഒരുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. വാളാട് നിന്ന് സ്കൂളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ് സർവ്വീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ വർഷം ഉത്തരവിറങ്ങിയിട്ടും ഇത് നടപ്പാക്കാൻ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

മുൻ മന്ത്രി പി.കെ ജയലക്ഷമി ഉൾപ്പടെയുള്ളവരുടെ ശ്രമഫലമായാണ് ഗോത്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ ഏറെയുള്ളവിദൂര ഗ്രാമമായ എടത്തന പ്രദേശത്ത് ജില്ലയിലെ ആദ്യ ട്രൈബൽ സ്കൂൾ വന്നത്. നിലവിൽ +2 ഹ്യൂമനിറ്റീസ് ഗ്രൂപ്പ് മാത്രമാണുള്ളത്. കൊമേഴ്സ്', സയൻസ് സീറ്റുകൾ നൽകാമെന്ന വാഗ്ദാനം വർഷങ്ങളായിട്ടും അധികൃതർ നടപ്പിലാക്കിയില്ലെന്നും ആക്ഷേപമുണ്ട്.