LiveTV

Live

Kerala

കൊച്ചിയിലെത്തിയ നാവിക സേനാ കപ്പല്‍ സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുത്തപ്പോള്‍

കാര്‍ഗില്‍ യുദ്ധവിജയാഘോഷത്തിന്റെ 20മാത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് യുദ്ധക്കപ്പല്‍ സന്ദര്‍ശിക്കാന്‍ സൌകര്യമൊരുക്കിയത്.

കൊച്ചിയിലെത്തിയ നാവിക സേനാ കപ്പല്‍ സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുത്തപ്പോള്‍

സന്ദര്‍ശക്കര്‍ക്ക് വേറിട്ട അനുഭവമായി നാവിക സേനയുടെ യുദ്ധക്കപ്പല്‍ പ്രദര്‍ശനം. ദക്ഷിണ നാവികസേനയിലെ രണ്ട് കപ്പലുകളാണ് കൊച്ചിയില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നു കൊടുത്തത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ നിരവധി പേരാണ് യുദ്ധക്കപ്പല്‍ കാണാനെത്തിയത്.

കാര്‍ഗില്‍ യുദ്ധവിജയാഘോഷത്തിന്റെ 20മാത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് യുദ്ധക്കപ്പല്‍ സന്ദര്‍ശിക്കാന്‍ സൌകര്യമൊരുക്കിയത്. മട്ടാഞ്ചേരി വാര്‍ഫില്‍ നങ്കൂരമിട്ട ഐ.എന്‍.എസ് സത്‍ലജ്, ഐ.എന്‍.എസ് സുജാത എന്നീ കപ്പലുകളാണ് പൊതുജനങ്ങള്‍ക്ക് കാണാനായി തുറന്നു നല്‍കിയത്. കര്‍ശന പരിശോധനകള്‍ക്ക് ശേഷമായിരുന്നു സന്ദര്‍ശകരെ കപ്പലിലേക്ക് കയറ്റി വിട്ടത്.

പ്രതികൂലമായ കാലാവസ്ഥയായിരുന്നിട്ടും നിരവധി പേരാണ് കപ്പല്‍ കാണാനെത്തിയത്. യുദ്ധത്തിലെ നാവികസേനയുടെ പ്രവര്‍ത്തനെ പറ്റി കാണികള്‍ക്ക് വിവരിച്ച് കൊടുക്കുകയും ചെയ്തു. കപ്പിലെ ജീവനക്കാരോട് തങ്ങളുടെ സംശയങ്ങള്‍ ചോദിച്ചറിഞ്ഞാണ് സന്ദര്‍ശകര്‍ മടങ്ങിയത്.