LiveTV

Live

Kerala

വിവാദങ്ങള്‍ക്കിടെ യൂണിവേഴ്സിറ്റി കോളേജ് തുറന്നു

കോളേജ് വീണ്ടും തുറന്നപ്പോൾ ശക്തമായ കാവലാണ് സിറ്റി പൊലീസ് ഒരുക്കിയത്

വിവാദങ്ങള്‍ക്കിടെ  യൂണിവേഴ്സിറ്റി കോളേജ് തുറന്നു

വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് തുറന്നു. ശക്തമായ പൊലീസ് കാവലിലാണ്‌. എസ്.എഫ്.ഐ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് അഖിൽ എന്ന വിദ്യാർത്ഥിക്ക് കുത്തേറ്റതോടെയാണ് യൂണിവേഴ്സിറ്റി കോളേജ് അടച്ചത്. കോളേജ് വീണ്ടും തുറന്നപ്പോൾ ശക്തമായ കാവലാണ് സിറ്റി പൊലീസ് ഒരുക്കിയത്. വിദ്യാർഥികളെയും അധ്യാപകരെയും, ജീവനക്കാരെയും ഐ.ഡി കാർഡ് പരിശോധിച്ച ശേഷം മാത്രം കോളേജിന് അകത്തു പ്രവേശിപ്പിച്ചു. പുതിയ പ്രിൻസിപ്പൽ സി.സി. ബാബുവിന്റെ നിയന്ത്രണത്തിലായിരുന്നു കോളേജ് പ്രവർത്തനം.

കെ.എസ്.യു യൂണിവേഴ്സിറ്റി കോളേജിൽ യുണിറ്റ് രൂപീകരിച്ചു. 18 വർഷത്തിനു ശേഷമാണ് കെ.എസ്.യു യൂണിറ്റ് രൂപീകരിക്കുന്നത്. സെക്രട്ടേറിയറ്റ് നടയിലെ കെ.എസ്.യു സമരപ്പന്തലിലായിരുന്നു യൂണിറ്റ് പ്രഖ്യാപനം. കോളേജിലെ മൂന്നാം വർഷം പൊളിറ്റിക്സ് വിദ്യാർത്ഥി അമൽ ചന്ദ്രനാണ് പ്രസിഡന്റ്. മൊത്തം 7 പേരാണ് കമ്മിറ്റിയിലുള്ളത്. ഒരാഴ്ച മുമ്പ് എ.ഐ.എസ്.എഫും ഫ്രറ്റേണിറ്റി മൂവ്മെന്റും കാമ്പസിൽ യൂണിറ്റ് തുടങ്ങിയിരുന്നു.