LiveTV

Live

Kerala

ആദിവാസികള്‍ക്ക് വീട് വെച്ചു നല്‍കാനുള്ള ട്രൈബല്‍ വകുപ്പിന്റെ ഫണ്ട് സി.പി.ഐ നേതാവ് തട്ടിയെടുത്തതായി പരാതി

ഐ.റ്റി.ഡി.പി പ്രേജക്ട് ഓഫീസര്‍ പരാതി അന്വേഷിച്ച് നടപടി എടുക്കണമെന്ന് ആവശ്യപെട്ട് മലപ്പുറം എസ്.പിക്ക് കത്തു നല്‍കി

 ആദിവാസികള്‍ക്ക് വീട് വെച്ചു നല്‍കാനുള്ള ട്രൈബല്‍ വകുപ്പിന്റെ ഫണ്ട്  സി.പി.ഐ നേതാവ് തട്ടിയെടുത്തതായി പരാതി

അട്ടപ്പാടിയിലെ ആദിവാസികളെ കബളിപ്പിച്ച് സി.പി.ഐ നേതാവ് പണം തട്ടിയതായി പരാതി. സി.പി.ഐ മലപ്പുറം ജില്ലാ കമ്മറ്റി അംഗവും, നിലമ്പൂര്‍ കൌണ്‍സിലറുമായ പി.എം ബഷീറാണ് ആദിവാസികളെ കബളിപ്പിച്ച് സ്വന്തം അകൌണ്ടിലേക്ക് പണം മാറ്റിയത്. പരാതി അന്വേഷിച്ച് നടപടി എടുക്കണമെന്ന് ആവശ്യപെട്ട് ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ മലപ്പുറം എസ്.പിക്ക് കത്തുനല്‍കി.

അട്ടപ്പാടിയിലെ ഭൂതിവഴി ഊരിലെ ആദിവാസികളാണ് പണം തട്ടിയെടുത്തന്ന പരാതിയുമായി രംഗത്തുവന്നത്. പട്ടിക വര്‍ഗ വകുപ്പ് അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് വീട് നിര്‍മിക്കുന്നതിന് നിലമ്പൂര്‍ സ്വദേശിയായ അബ്ദുല്‍ ഗഫൂറുമായി ഇവര്‍ കരാറുണ്ടാക്കിയിരുന്നു. ഇത് മറയാക്കിയാണ് തട്ടിപ്പ്. കരാറുറപ്പിച്ച ആദിവാസി കുടുംബങ്ങളെ ബാങ്കിലെത്തിച്ച് സ്വന്തം അക്കൌണ്ടിലേക്ക് പണം മാറ്റുകയാണ് സി.പി.ഐ നേതാവായ ബഷീര്‍ ചെയ്തത്. ഓരോരുത്തരുടെയും അക്കൌണ്ടില്‍ നിന്ന് 1, 28500 രൂപ വീതം തട്ടിയെടുത്തുവെന്നാണ് പരാതി.

ലൈഫ് മിഷന്‍ പ്രകാരം ആദിവാസികള്‍ക്ക് അനിവദിച്ച പണമാണ് തട്ടിയെടുത്തത്. തന്‍റെ സുഹൃത്തായ കരാറുകാരന്‍ ഗഫൂറിന് ലഭികാനുള്ള പണമാണ് തന്‍റെ അകൌണ്ടിലേക്ക് മാറ്റിയതെന്നാണ് പി.എം ബഷീറിന്‍റെ വിശദീകരണം. വീട് പണി ഇപ്പോഴും പൂര്‍ണമായിട്ടിലെന്നും ആദിവാസികള്‍ പറയുന്നു.