LiveTV

Live

Kerala

പത്ത് കോടിയുടെ കെട്ടിടത്തില്‍ എസ്.എഫ്.ഐ ചുവരെഴുത്ത്; പരാതിയുമായി കെ.എസ്.യു

കോളേജിനായി പത്ത് കോടി മുടക്കി നിർമ്മിച്ച കെട്ടിടത്തിലാണ് എസ്.എഫ്.ഐ യുടെ ചുവരെഴുത്ത് നടത്തിയത്

പത്ത് കോടിയുടെ കെട്ടിടത്തില്‍ എസ്.എഫ്.ഐ ചുവരെഴുത്ത്; പരാതിയുമായി കെ.എസ്.യു

തിരുവനന്തപുരം മാധവകവി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ എസ്.എഫ്.ഐ യുടെ ചുവരെഴുത്തിനെതിരെ കെ.എസ്.യു രംഗത്ത്. പുതുതായി നിർമ്മിച്ച കെട്ടിടത്തിലാണ് എസ്.എഫ്.ഐ ചുവരെഴുത്ത് നടത്തി കൊടിതോരണങ്ങൾ സ്ഥാപിച്ചത്. കോളേജ് പ്രിൻസിപ്പാളിനും ഉന്നത വിദ്യാഭ്യാസ ഡയറക്ടർക്കും കെ.എസ്.യു പരാതി നൽകി

കോളേജിനായി പത്ത് കോടി മുടക്കി നിർമ്മിച്ച കെട്ടിടത്തിലാണ് എസ്.എഫ്.ഐ യുടെ ചുവരെഴുത്ത്. കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിച്ചു. ഇതിനെതിരെയാണ് കെ.എസ്.യുവും യൂത്ത് കോൺഗ്രസും പരാതി നൽകിയത്. ഇതിനു പുറമെ പഴയ കെട്ടിടത്തിലെ ഒരു മുറി എസ്.എഫ്.ഐ യൂണിയൻ ഓഫീസായി മാറ്റിയെന്നും ആരോപണമുണ്ട്. തിങ്കളാഴ്ച കോളേജ് ചുവരുകൾ പൂർവ്വ സ്ഥിതിയിലാക്കാൻ എസ്.എഫ്.ഐ യൂണിയനോട് ആവശ്യപ്പെട്ടതായി പ്രിൻസിപ്പാൾ അറിയിച്ചു.