LiveTV

Live

Kerala

പാലക്കാട് കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്നു

ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ആനകളെ വനത്തിലേക്ക് കയറ്റിവിടുന്നതിനുള്ള നടപടികള്‍ എടുക്കണമെന്ന് ആവശ്യം ശക്തമാണ്.

പാലക്കാട് കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്നു

പാലക്കാട് കൊല്ലംങ്കോട് കാട്ടനശല്യം അതിരൂക്ഷമായി തുടരുന്നു. ആനകളെ പേടിച്ച് പുറത്തിറങ്ങാന്‍ പോലും ഭയപെടുന്ന അവസ്ഥയിലാണ് നാട്ടുകാര്‍. വന്‍ തോതില്‍ കൃഷി നശിപ്പിക്കുന്നതിനാല്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്.

കൊല്ലംങ്കോട്, മുതലമട ഭാഗങ്ങളില്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടനകൂട്ടം ദിവസങ്ങളായി ഇവിടെ തുടരുകയാണ്. വീടുകള്‍ക്ക് സമീപത്ത് ആനകൂട്ടം സ്ഥിരമായി എത്തുന്നതിനാല്‍ പുറത്തിറങ്ങാന്‍ പോലും ആളുകള്‍ ഭയപെടുന്നു.

സമീപത്തെ കൃഷിയും വ്യാപകമായി നശിപ്പിക്കപെടുന്നുണ്ട്. വനാതിര്‍ത്തിയില്‍ ഫെന്‍സിങ്ങ് നിര്‍മ്മിക്കണമെന്ന് ആവശ്യപെട്ട് വനം വകുപ്പ് റെയ്ഞ്ച് ഓഫീസുകളിലേക്ക് നാട്ടുകാര്‍ മാര്‍ച്ച് നടത്തിയിരുന്നു. ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ആനകളെ വനത്തിലേക്ക് കയറ്റിവിടുന്നതിനുള്ള നടപടികള്‍ എടുക്കണമെന്ന് ആവശ്യം ശക്തമാണ്.