LiveTV

Live

Kerala

മഴ പെയ്താല്‍ കൊച്ചി വെള്ളത്തിനടിയിലാണ്

റോഡരികില്‍ ചെളിക്കെട്ടിക്കിടക്കുന്നത് കാല്‍നടയാത്രയും ഏറെ ദുഷ്കരമാണ്.

മഴ പെയ്താല്‍ കൊച്ചി വെള്ളത്തിനടിയിലാണ്

മഴ കനത്തതോടെ കൊച്ചി നഗരത്തിലെ റോഡുകളില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം ദുഷ്കരമാവുന്നു. ചെറിയ മഴ പെയ്താല്‍ തന്നെ റോഡാകെ വെള്ളത്തിലാവുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഓടകളിലുണ്ടാവുന്ന തടസ്സമാണ് പലപ്പോഴും രൂക്ഷമായ വെള്ളക്കെട്ടിന് കാരണമാവുന്നത്.

മഴ കനത്തതോടെ കൊച്ചിയിലെ റോഡുകളിലൂടെ യാത്ര ചെയ്യുന്നത് നരഗ തുല്യമായിരിക്കുകയാണ്. പലരും റോഡുകളിലെ ചതിക്കുഴികളില്‍ നിന്ന് രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഓടകളിലെ ഒഴുക്ക് നിലച്ച് വെള്ളം കവിഞ്ഞൊഴുകുന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നത്. വിദ്യാര്‍ഥികളും ജോലിക്കാരും ഏറെ ബുദ്ധിമുട്ടിയാണ് വീടുകളില്‍ എത്തുന്നത്.

കൊച്ചിയിലെ തന്നെ ഏറ്റവും വലിയ ജംഗ്ഷനായ വൈറ്റിലയില്‍ റോഡ് നിറയെ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. സമാനമായ അവസ്ഥയാണ് മിക്കയിടങ്ങളിലുമുള്ളത്. ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍ വീഴുന്നത് പതിവ് കാഴ്ച്ചയായി മാറിയിരിക്കുകയാണ്. റോഡരികില്‍ ചെളിക്കെട്ടിക്കിടക്കുന്നത് കാല്‍നടയാത്രയും ഏറെ ദുഷ്കരമാണ്. ദീര്‍ഘ വീക്ഷണമില്ലാത്ത വികസന പദ്ധതികളാണ് ഈ ദുരവസ്ഥക്ക് കാരണമാവുന്നത്