LiveTV

Live

Kerala

മഴ കനക്കുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, തിരുവനന്തപുരത്ത് കടൽക്ഷോഭം രൂക്ഷം

കനത്ത മഴയോടൊപ്പം പടിഞ്ഞാറൻ ദിശയിൽ നിന്ന് 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് 

 മഴ കനക്കുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, തിരുവനന്തപുരത്ത് കടൽക്ഷോഭം രൂക്ഷം

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു. കോഴിക്കോട് ,കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കടൽക്ഷോഭം രൂക്ഷമായി ,143 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

കനത്ത മഴയോടൊപ്പം പടിഞ്ഞാറൻ ദിശയിൽ നിന്ന് 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ,കണ്ണൂർ, വയനാട് ജില്ലകളിൽ റെഡ് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ദമാണ്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിച്ചു. പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത് 3.5 മുതൽ 4.1 മീറ്റർ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ട്. കേന്ദ്രജല കമ്മീഷന്റെ കണക്ക് പ്രകാരം പമ്പാ ,ചാലിയാർ നദികളുടെ ജല നിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഇതിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മഴ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് പ്ലസ് ടു വരെയുള്ള സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. കടൽക്ഷോഭം രൂക്ഷമായ തിരുവനന്തപുരത്ത് 143 കുടുംബങ്ങളിലെ 603 പേരെ 6 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചു.