LiveTV

Live

Kerala

ആലപ്പുഴയില്‍ വൃദ്ധയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി

തലയിലും കാലിലും മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴയില്‍ വൃദ്ധയെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ തുമ്പോളിയിൽ വൃദ്ധയെ വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തി. തയ്യിൽ വീട്ടിൽ മറിയാമ്മയെ ആണ് ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് പുലർച്ചയോടെയാണ് മറിയാമ്മ യുടെ മൃതദേഹം വീടിനോട് ചേർന്ന് കിടക്കുന്ന കാർപ്പോർച്ചിൽ കണ്ടെത്തിയത്. തലയിലും കാലിലും മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എഴുപത് വയസുള്ള മറിയാമ്മ ഭർത്താവിന്റെ മരണശേഷം വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

മറിയാമ്മയുടെ മരണം സ്വഭാവിക മരണമാകാനാണ് സാധ്യതയെന്നും. തലക്കും കാലിനുവേറ്റ മുറിവ് മരണം സംഭവിച്ചതിനു ശേഷം പട്ടി കടിച്ചുണ്ടായതാ വാമെന്നുമാണ് പൊലീസിന്റെ പ്രാധമിക നിഗമനം. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കൊളജിലേക്ക് കൊണ്ടാ പോയി.