LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ്; ഒളിവിലുള്ള പ്രതികൾക്കായി വീടുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ തിരച്ചിൽ 

യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ ഒളിവിലുള്ള 10 പ്രതികൾക്കായി വീടുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ വ്യാപക തിരച്ചിൽ

യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ്; ഒളിവിലുള്ള പ്രതികൾക്കായി വീടുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ തിരച്ചിൽ 

യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ ഒളിവിലുള്ള 10 പ്രതികൾക്കായി വീടുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ വ്യാപക തിരച്ചിൽ. പ്രതികൾക്കായി ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. അതേസമയം യൂണിവേഴ്സിറ്റി കോളജ് വിവാദങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു.

യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ മുഖ്യ പ്രതികളിൽ ഉൾപ്പെട്ട അമർ, ഇബ്രാഹിം, രഞ്ജിത്ത് ഉൾപ്പെടെ 10 പേർക്കായാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. ഒളിവിലുള്ള ഇവർക്കായി കോളജ് ഹോസ്റ്റലിലും, പി.എം.ജി സ്റ്റുഡന്റ് സെൻറ്റിലും ഉൾപ്പെടെ പൊലീസ് നേരത്തെ തിരച്ചിൽ നടത്തിയിരിന്നു. ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാത്തത് പൊലീസ് വീഴ്ച മൂലമാണെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് ഇവരുടെ വീടുകൾ കേന്ദ്രീകരിച്ച് തെരച്ചിൽ വ്യാപകമാക്കിയത്.

പ്രതികൾക്കായി ഇന്നോ നാളെയോ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. കുത്തേറ്റ അഖിൽ മെഡിക്കൽ കോളജ് ഐ.സി.യു.വിൽ തുടരുകയാണ്. അതേസമയം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന നിരാഹാര സമയം ഒരാഴ്ച പിന്നിട്ടു. സമരക്കാരെ സന്ദർശിച്ച കണ്ണൂർ എം.പി, കെ സുധാകരൻ പൊലീസിനെതിരേയും സർക്കാരിനെതിരേയും രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എ ബി വി പി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന 72 മണിക്കൂർ ധർണ്ണ അവസാനിപ്പിച്ചു.