LiveTV

Live

Kerala

രമ്യഹരിദാസിന് കാര്‍ വാങ്ങാനുള്ള യൂത്ത് കോൺഗ്രസ് പണപ്പിരിവിനെ വിമര്‍ശിച്ച് മുല്ലപള്ളി 

താന്‍ ആരോടും വാഹനം ആവശ്യപ്പെട്ടിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തില്‍ അഭിമാനം ഉണ്ടെന്നും രമ്യഹരിദാസ് പറഞ്ഞു.

രമ്യഹരിദാസിന്  കാര്‍ വാങ്ങാനുള്ള യൂത്ത് കോൺഗ്രസ് പണപ്പിരിവിനെ വിമര്‍ശിച്ച് മുല്ലപള്ളി 

ആലത്തൂര്‍ എം.പി രമ്യഹരിദാസിന് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോൺഗ്രസ് പണപ്പിരിവ് നടത്തുന്നതിനെ വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. അതേസമയം യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തില്‍ അഭിമാനം ഉണ്ടെന്നാണ് രമ്യഹരിദാസിന്‍റെ പ്രതികരണം.14 ലക്ഷം രൂപ പിരിച്ചെടുക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.

രമ്യഹരിദാസിന് സഞ്ചരിക്കുന്നതിന് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ് മണ്ഡലം കമ്മറ്റിയാണ് പിരിവ് ആരംഭിച്ചത്.14 ലക്ഷം രൂപ പിരിച്ച് എടുക്കാനാണ് തീരുമാനം. അടുത്ത മാസം 9ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാര്‍ സമ്മാനിക്കും. എന്നാല്‍ പിരിവെടുത്ത് കാര്‍ വാങ്ങേണ്ട ആവശ്യമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ താന്‍ ആരോടും വാഹനം ആവശ്യപ്പെട്ടിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തില്‍ അഭിമാനം ഉണ്ടെന്നും രമ്യഹരിദാസ് പറഞ്ഞു. 1000രൂപയുടെ 1400 റെസിപ്റ്റുകളാണ് ആലത്തൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. ഏഴ് നിയമസഭ മണ്ഡലങ്ങളും 2ലക്ഷം രൂപ വീതം പിരിച്ചെടുക്കണമെന്നാണ് നിര്‍ദേശം. രമ്യഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുള്ള യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തില്‍ സോഷ്യല്‍ മീഡിയയിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്.