LiveTV

Live

Kerala

‘കെ.എസ്.യു സമരം നടത്തുന്നത് എന്തിനാണെന്ന് അവര്‍ക്ക് പോലും അറിയില്ല’

മുഖ്യമന്ത്രി അന്ധനും ബധിരനുമായി മാറരുതെന്നായിരുന്നു ഇതിന് പ്രതിപക്ഷ നേതാവ് നൽകിയ മറുപടി.

‘കെ.എസ്.യു സമരം നടത്തുന്നത് എന്തിനാണെന്ന് അവര്‍ക്ക് പോലും അറിയില്ല’

യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിലെ കെ.എസ്‍.യു സമരത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം എന്തിനെന്ന് സമരക്കാര്‍ക്ക് പോലും അറിയില്ലെന്ന് പിണറായി പരിഹസിച്ചു. കോളേജ് അടപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം നടക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി അന്ധനും ബധിരനുമായി മാറരുതെന്നായിരുന്നു ഇതിന് പ്രതിപക്ഷ നേതാവ് നൽകിയ മറുപടി.

ഫെയിസ്ബുക്ക് ലൈവിലൂടെയാണ് കെ.എസ്.യു സമരത്തെ മുഖ്യമന്ത്രി പരിഹസിച്ചത്. എന്തിനാണ് സമരം നടത്തുന്നതെന്ന് അവര്‍ക്ക് അറിയില്ല. യൂണിവേഴ്സിറ്റി കോളേജ് അടപ്പിക്കാനുള്ള ശ്രമവും നടക്കില്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. യൂണിവേഴ്‌സിറ്റി കോളജിന്റെ അന്തസ്സ് തകർത്തത് എസ്എഫ്ഐ ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. അവരെ നിലയ്ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി അന്ധനും ബധിരാനുമായി മറാരുത്. 187 വിദ്യാർഥികൾ ടി.സി വാങ്ങി പോയതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, വിദ്യാർത്ഥി സമരങ്ങളോട് പെരുമാറേണ്ട രീതി ഇതല്ലെന്നും കൂട്ടിച്ചേര്‍ത്തത്.