LiveTV

Live

Kerala

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ മൂന്ന് മലയാളികള്‍. എറണാംകുളം സ്വദേശികളായ മൂന്നുപേരാണ് കപ്പലിലുള്ളത്.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ മൂന്ന് മലയാളികള്‍. എറണാംകുളം സ്വദേശികളായ മൂന്നുപേരാണ് കപ്പലിലുള്ളത്. കപ്പലിന്റെ ക്യാപ്റ്റനും മലയാളിയാണെന്നാണ് സൂചന. ഇന്ത്യക്കാര്‍ സുരക്ഷിതരായിരിക്കുമെന്ന് ഇറാന്‍ ഉറപ്പുനല്‍കിയതായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാരായ 18 പേര്‍ ഇന്ത്യക്കാരാണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. മലയാളികള്‍ മൂന്ന് പേര്‍ എറണാംകുളം സ്വദേശികളാണ്. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനെ കൂടാതെ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ക്യാപ്റ്റനും തൃപ്പൂണിത്തുറയില്‍ നിന്നുള്ള മറ്റൊരാളുമാണ് ഈ കപ്പലിലുള്ള മലയാളികള്‍. ഡിജോ പാപ്പന്റെ ബന്ധുക്കളെ കപ്പല്‍ കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കപ്പലിലെ ജീവനക്കാരായ 18 പേരും സുരക്ഷിതരായിരിക്കുമെന്നും അവര്‍ക്ക് ഒരു പ്രയാസവും നേരിടേണ്ടി വരില്ലെന്നും ഇറാൻ ഇന്ത്യക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഊർജിതമാക്കി.18 പേരും സുരക്ഷിതരാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.