LiveTV

Live

Kerala

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 

കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാല അനുഭവപെടുന്നുണ്ട്.

തിരുവനന്തപുരത്ത് 120 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ കാര്യമായി മഴ ലഭിച്ചില്ല. കാസര്‍കോട് കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉള്‍പ്പെടെ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. പത്തനംതിട്ടയില്‍ കഴിഞ്ഞ രാത്രി കനത്ത മഴയുണ്ടായിരുന്നു. പമ്പയാറിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

കൊച്ചിയില്‍ മഴ കുറവാണെങ്കിലും ചെല്ലാനം, വൈപ്പിന്‍ മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. പെരിയാറിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തേക്കാളും കുറ‍ഞ്ഞെങ്കിലും ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോട്ടയം കിടങ്ങൂർ കാവാലിപ്പുഴയിൽ കാണാതായ ചേർപ്പുങ്കൽ കളപ്പുരയ്ക്കൽ മനേഷ് സെബാസ്റ്റ്യന്റെ (32) മൃതദേഹം കണ്ടെത്തി. ഓറഞ്ച് അലര്‍ട്ടുളള കോഴിക്കോട് ജില്ലയില്‍ മഴക്ക് ശമനമുണ്ട്. നാളെ വരെ ഖനനം പാടില്ലെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.