LiveTV

Live

Kerala

കോട്ടയത്ത് നിര്‍ണ്ണായക നീക്കവുമായി ജോസഫ് വിഭാഗം; സജി മഞ്ഞകടമ്പന്‍ ജില്ലാ പ്രസിഡന്റ്

കോട്ടയത്ത് നിര്‍ണ്ണായക നീക്കവുമായി ജോസഫ് വിഭാഗം; സജി മഞ്ഞകടമ്പന്‍ ജില്ലാ പ്രസിഡന്റ്

ജോസ് കെ മാണി വിഭാഗത്തിന്റെ ശക്തികേന്ദ്രമായ കോട്ടയത്ത് നിര്‍ണായക നീക്കവുമായി പി.ജെ ജോസഫ്. പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റായി സജി മഞ്ഞകടമ്പനെ ജോസഫ് വിഭാഗം തിരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലവിലെ ജില്ലാ പ്രസിഡന്റായ സണ്ണി തെക്കേടത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് പ്രഖ്യാപിച്ചാണ് സജിയെ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

പാല ഉപതെരഞ്ഞെടുപ്പിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ജോസ് കെ മാണി വിഭാഗത്തിന് മേല്‍കൈ ലഭിച്ച സാഹചര്യത്തിലാണ് ജില്ല പിടിച്ചെടുക്കാനുള്ള നീക്കം ജോസഫ് വിഭാഗം നടത്തിയത്. ഇതിന്റെ ഭാഗമായി കോട്ടയത്ത് ചേര്‍ന്ന യോഗത്തിലാണ് സജി മഞ്ഞകടമ്പനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ജോസ് കെ മാണി വിഭാഗത്തിന്റെ പ്രസിഡന്റായ സണ്ണി തെക്കേടത്തെ മാറ്റിയെന്ന് പ്രമേയവും യോഗം പാസാക്കി.

സി.എഫ് തോമസ്, മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍, ജോയ് എബ്രഹാം എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാല ഉപതെരഞ്ഞെടുപ്പിലും നിര്‍ണ്ണായക നീക്കം നടത്താനാണ് ജോസഫ് വിഭാഗത്തിന്റെ പുതിയ തന്ത്രം.