LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; മുഖ്യ പ്രതികളുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ തിരികെ ജയിലിലെത്തിച്ചു

ഈ മാസം 29 വരെയാണ് ശിവരഞ്ജിത്തിനെയും നസീമിനെയും റിമാൻഡ് ചെയ്തത്

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; മുഖ്യ പ്രതികളുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ  തിരികെ ജയിലിലെത്തിച്ചു

യൂണിവേഴ്സിറ്റി സംഘർഷത്തിലെ മുഖ്യ പ്രതികളുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ഇവരെ തിരികെ ജയിലിലെത്തിച്ചു. ഈ മാസം 29 വരെയാണ് ശിവരഞ്ജിത്തിനെയും നസീമിനെയും റിമാൻഡ് ചെയ്തത്. കുത്തേറ്റ അഖിലിനെ ഇതുവരെയും വാർഡിലേക്ക് മാറ്റിയിട്ടില്ല.

മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ശിവരഞ്ജിത്തിനെയും നസീമിനെയും തിരികെ ജയിലിലെത്തിച്ചു. ഇന്നലെ ഇവരെ യൂണിവേഴ്സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുത്താനുപയോഗിച്ച കത്തിയും കണ്ടെത്താനായി. ഒന്നാം പ്രതി ശിവരഞ്ജിത്ത് സംഘർഷത്തിന് ഒരാഴ്ച മുമ്പ് ഓൺലൈൻ മുഖേനയാണ് കത്തി വാങ്ങിയത്. പിടിയിലായ 6 പേരുൾപ്പെടെ 16 പേർക്കെതിരെയാണ് അന്വേഷണം. ബാക്കിയുള്ളവരെ കൂടി ഉടൻ പിടികൂടാനുള്ള ശ്രമത്തിലാണ് കന്റോൺമെന്റ് പൊലീസ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. കോളേജ് തുറക്കുന്ന തിങ്കളാഴ്ച പ്രതിഷേധ പരിപാടികൾ ശക്തമാക്കാനാണ് തീരുമാനം.

Also read: എസ്.എഫ്.ഐയെ പേടിച്ച് പഠനം ഉപേക്ഷിച്ചു; മുന്‍ യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍

Also read: യൂണിവേഴ്സിറ്റി കോളജ് അക്രമം; എസ്.എഫ്.ഐയെ നിയന്ത്രിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് സി.പി.എം