LiveTV

Live

Kerala

രാജ്‌കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കകം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്

നെടുങ്കണ്ടം സ്റ്റേഷനിൽ വെച്ച് രാജ്‌കുമാറിന് ക്രൂര മർദ്ദനമേറ്റിരുന്നതായി രാജ്‌കുമാർ പറഞ്ഞുവെന്ന് സഹതടവുകാരൻ കമ്മീഷനിൽ മൊഴി നൽകി

 രാജ്‌കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കകം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്

രാജ്‌കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കകം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമെന്ന് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് . പീരുമേട് സബ് ജയിലിലെ വീഴ്ചകൾ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും നാരായണകുറുപ്പ് പറഞ്ഞു. പീരുമേട് സബ്ജയിലിലെത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ ജയിൽ അധികൃതരില്‍ നിന്നും രാജ്‌കുമാറിന്റെ സഹതടവുകാരില്‍ നിന്നും കമ്മീഷൻ മൊഴിയെടുത്തു. നെടുങ്കണ്ടം സ്റ്റേഷനിൽ വെച്ച് രാജ്‌കുമാറിന് ക്രൂര മർദ്ദനമേറ്റിരുന്നതായി രാജ്‌കുമാർ പറഞ്ഞുവെന്ന് സഹതടവുകാരൻ കമ്മീഷനിൽ മൊഴി നൽകി.

പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട പ്രതി രാജ്കുമാറിന്‍റെ ആദ്യ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നുമുള്ള കണ്ടെത്തലാണ് ജുഡീഷ്യല്‍ കമ്മീഷനുള്ളത്. അതിനാല്‍ രാജ്കുമാറിന്‍റെ മൃതദേഹം വരുന്ന ആഴ്ചയില്‍തന്നെ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് കെ നാരായണകുറുപ്പ് പറഞ്ഞു. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. റീ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനുള്ള ഡോക്ടര്‍മാരുടെ സംഘം സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ക്രൈംബ്രാഞ്ചിനും, രാജ്കുമാറിന്‍റെ വീട്ടുകാരോടും ഇതുസംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്കുമാറിനെ പാര്‍പ്പിച്ചിരുന്ന പീരുമേട് സബ്ജയിലും, താലൂക്ക് ആശുപത്രിയും കമ്മീഷന്‍ സന്ദര്‍ശിച്ചു. രാജ്കുമാറിന് മര്‍ദ്ദനമേറ്റുവെന്ന് പറഞ്ഞ സഹതടവുകാരന്‍, കമ്മീഷന് ഇതുസംബന്ധിച്ചുള്ള മൊഴി വിശദമായി നല്‍കി. ജയില്‍ ഡി.ഐ.ജിയുടെ വകുപ്പ്തല അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ജസ്റ്റിസ് നാരായണകുറുപ്പ് അറിയിച്ചു. രാജ്കുമാറിന്‍റെ കോലാഹലമേട്ടിലെ വീട്ടിലും ജസ്റ്റിസ് നാരായണ കുറുപ്പ് ഉടന്‍ സന്ദര്‍ശനം നടത്തും.