LiveTV

Live

Kerala

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒരു വിഭാഗം വൈദികരുടെ ഉപവാസ സമരം അവസാനിപ്പിച്ചു

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒരു വിഭാഗം വൈദികര്‍ നടത്തുന്ന ഉപവാസ സമരം അവസാനിപ്പിച്ചു.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒരു വിഭാഗം വൈദികരുടെ ഉപവാസ സമരം അവസാനിപ്പിച്ചു

സിറോ മലബാര്‍ സഭയിലെ ഒരു വിഭാഗം വൈദികര്‍ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. ഇന്നലെ നടന്ന ചര്‍ച്ചയില്‍ സ്ഥിരം സിന‍ഡ് അംഗങ്ങള്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വൈദികര്‍ ബിഷപ്പ് ഹൗസില്‍ ഉപവാസ സമരം ആരംഭിച്ചിരുന്നത്.

ഇന്നലെ കാക്കനാട് മൗണ്ട്‌ സെന്റ് തോമസില്‍ വൈദികരുടെ പ്രതിനിധികളും സ്ഥിരം സിന‍ഡ് അംഗങ്ങളും നടത്തിയ സമവായ ചര്‍ച്ചയിലുണ്ടായ ധാരണ പ്രകാരമാണ് ഇന്ന് ഉച്ചയോടെ വൈദികര്‍ ഉപവാസ സമരം അവസാനിപ്പിച്ചത്. അ‍ഞ്ച് കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് വൈദികര്‍ സമരം നടത്തിയിരുന്നത്. ഇതില്‍ നാല് കാര്യങ്ങളില്‍ ധാരണയുണ്ടായതായി ഉപവാസം അവസാനിപ്പിച്ച ശേഷം വൈദികര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സസ്പെന്‍ഡ് ചെയ്യപ്പെട്ട സഹായ മെത്രാന്‍മാരെ തിരിച്ചെടുക്കുക, വ്യാജ രേഖ കേസില്‍ വൈദികരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, അതിരൂപതക്ക് സാധാരണ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രത്യേക മെത്രാനെ നിയമിക്കുക എന്നീ കാര്യങ്ങളിലാണ് ധാരണയായത്. മുന്‍ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റര്‍ റോമിന് നല്‍കിയ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം പരസ്യപ്പെടുത്താന്‍ വത്തിക്കാനോട് ആവശ്യപ്പെടണമെന്ന കാര്യം സിനഡില്‍ ചര്‍ച്ചചെയ്യുമെന്ന് ഉറപ്പ് ലഭിച്ചതായും വൈദികര്‍ പറഞ്ഞു.