LiveTV

Live

Kerala

ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളില്‍ സംഭരണശേഷിയുടെ പകുതി ജലംപോലും എത്തിയിട്ടില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി  

കഴിഞ്ഞവര്‍ഷം ഈസമയത്ത് ഉണ്ടായിരുന്നതിനെക്കാള്‍ 52 ശതമാനം കുറവാണ് ഇപ്പോഴുള്ള വെള്ളത്തിന്റെ അളവെന്നും മന്ത്രി വ്യക്തമാക്കുന്നു.

ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളില്‍ സംഭരണശേഷിയുടെ പകുതി ജലംപോലും എത്തിയിട്ടില്ലെന്ന്  മന്ത്രി കൃഷ്ണന്‍കുട്ടി  

സംസ്ഥാനത്ത് മഴ തുടരുന്നുണ്ടെങ്കിലും ജലവിഭവ വകുപ്പിന് കീഴിലുള്ള 20 ഡാമുകളിലും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോഴും ജലം കുറവാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. രണ്ടു ദിവസത്തെ മഴമൂലം ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളില്‍ ലഭിച്ചത് 1.37 ശതമാനം ജലമാണെന്നും കഴിഞ്ഞവര്‍ഷം ഈസമയത്ത് ഉണ്ടായിരുന്നതിനെക്കാള്‍ 52 ശതമാനം കുറവാണ് ഇപ്പോഴുള്ള വെള്ളത്തിന്റെ അളവെന്നും മന്ത്രി വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിക്കുന്നത്.

ഫേസ്ബുക്കിന്‍റെ പൂര്‍ണരൂപം;

രണ്ടു ദിവസത്തെ മഴമൂലം ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളില്‍ ലഭിച്ചത് 1.37 ശതമാനം ജലം. ജലവിഭവ വകുപ്പിന് കീഴിലുള്ള 20 ഡാമുകളിലെയും സ്ഥിതി നോക്കിയാല്‍ ഇപ്പോഴും സംഭരണശേഷിയുടെ പകുതി ജലംപോലും ഒഴുകിയെത്തിയിട്ടില്ല. കഴിഞ്ഞവര്‍ഷം ഈസമയത്ത് ഉണ്ടായിരുന്നതിനെക്കാള്‍ 52 ശതമാനം കുറവാണ് ഇപ്പോഴുള്ള വെള്ളത്തിന്റെ അളവ്.

കഴിഞ്ഞവര്‍ഷം ഇതേസമയം ജലവിഭവ വകുപ്പിന്റെ 20 ഡാമുകളിലുംകൂടി 1226.128 ദശലക്ഷം ഘനമീറ്റര്‍ ജലം ഉണ്ടായിരുന്നു. 583.479 ദശലക്ഷം ഘനമീറ്ററാണ് ഇപ്പോള്‍ ഡാമുകളില്‍ സംഭരിച്ചിട്ടുള്ളത്. അതേസമയം നാല് ഡാമുകള്‍ തുറന്ന് ജലം പുറത്തുവിടുന്നുണ്ട്. കുറ്റ്യാടി, ചെറുകിട ജലസംഭരണികളായ ഭൂതത്താന്‍കെട്ട്, മണിയാര്‍, പഴശി ഡാമുകളാണ് തുറന്നുവിട്ടത്