LiveTV

Live

Kerala

വിയ്യൂരില്‍ മിന്നല്‍ റെയ്ഡ്: മൂന്ന് ‌ജയില്‍ ജീവനക്കാരെ സസ്പെന്റ് ചെയ്തു

30 തടവുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

വിയ്യൂരില്‍ മിന്നല്‍ റെയ്ഡ്: മൂന്ന് ‌ജയില്‍ ജീവനക്കാരെ സസ്പെന്റ് ചെയ്തു

വിയ്യൂരില്‍ മിന്നല്‍ റെയ്ഡിനെ തുടര്‍ന്ന് മൂന്ന് ‌ജയില്‍ ജീവനക്കാരെ സസ്പെന്റ് ചെയ്തു. അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസര്‍മാരായ റിയാസ്, മണികണ്ഠന്‍, ഷമീര്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. 38 പേരെ സ്ഥലംമാറ്റി. 30 തടവുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. മര്‍ദനമേറ്റെന്ന തടവുകാരുടെ പരാതിയില്‍ വൈദ്യ പരിശോധന നടത്തിയിരുന്നു. കൂടുതല്‍ നടപടിയുണ്ടാവുമെന്ന് ജയില്‍ മേധാവി പറഞ്ഞു.