LiveTV

Live

Kerala

ശൂന്യവേളയില്‍ ‘ശ്രദ്ധക്ഷണിച്ച്’ കേരള എം.പിമാര്‍

മലയാളത്തില്‍ സംസാരിച്ചാണ് പാലക്കാട് നിന്നുള്ള വി.കെ ശ്രീകണ്ഠന്‍ എം.പി ശ്രദ്ധക്ഷണിച്ചത്. അതേസമയം ഇംഗ്ലീഷില്‍ തന്നെയായിരുന്നു എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രകടനം.

ശൂന്യവേളയില്‍ ‘ശ്രദ്ധക്ഷണിച്ച്’ കേരള എം.പിമാര്‍

ലോക്‌സഭയിലെ ശൂന്യവേളയില്‍ ശ്രദ്ധയാകര്‍ഷിച്ച് കേരളത്തിലെ എം.പിമാര്‍. ഈ സഭാസമ്മേനത്തില്‍ ആദ്യമായി മലയാളത്തില്‍ സംസാരിച്ചാണ് പാലക്കാട് നിന്നുള്ള വി.കെ ശ്രീകണ്ഠന്‍ എം.പി ശ്രദ്ധക്ഷണിച്ചത്. അതേസമയം ഇംഗ്ലീഷില്‍ തന്നെയായിരുന്നു എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രകടനം.

പാലക്കാട്ടെ പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിലെ പ്രതിസന്ധിയെക്കുറിച്ചായിരുന്നു ശ്രീകണ്ഠന്‍ എം.പിയുടെ ശ്രദ്ധക്ഷണിക്കല്‍. തുടങ്ങിയത് ഇംഗ്ലീഷില്‍, ഉടനെ മലയാളത്തില്‍ തുടരുന്നുവെന്ന് പറഞ്ഞാണ് ശ്രീകണ്ഠന്‍ ശ്രദ്ധക്ഷണിച്ചത്.

അതേസമയം അധികം വൈകാതെയെത്തിയ കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇംഗ്ലീഷില്‍ തന്നെയാണ് ശ്രദ്ധക്ഷണിച്ചത്. വിഷയം കണ്ണൂരിലേക്കും മംഗലാപുരത്തേക്കും ഡല്‍ഹിയില്‍ നിന്നും തിരിച്ചും നേരിട്ടുള്ള വിമാന സേവനങ്ങള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട്.

ഇവര്‍ക്ക് പുറമെ രമ്യഹരിദാസ് എംപിയും അടൂര്‍ പ്രകാശും ഇന്ന് ലോക്‌സഭയിലെ ശൂന്യവേളയില്‍ ശ്രദ്ധക്ഷണിച്ചിരുന്നു.