LiveTV

Live

Kerala

നെഹ്‌റു കോളജ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കാണാതായി  

പരീക്ഷ കഴിഞ്ഞ ശേഷം ഉച്ചക്ക് ഒരു മണിക്ക് തൃശൂരിൽ നിന്ന് കായംകുളത്തേക്ക് ട്രെയിൻ കയറിയതിനു ശേഷമാണ് സെറിലിനെ കാണാതായത്. 

നെഹ്‌റു കോളജ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കാണാതായി  

തൃശൂർ: പാമ്പാടി നെഹ്‌റു കോളജ് വിദ്യാർത്ഥി സെറിൽ ബാബു ജോസഫിനെ (22) കാണാനില്ലെന്ന് പരാതി. മെക്കാട്രോണിക്‌സ് മൂന്നാം വർഷ വിദ്യാർത്ഥിയും പത്തനാപുരം കടയ്ക്കാമൺ സ്വദേശിയുമായ സെറിലിനെ വ്യാഴാഴ്ചയാണ് കാണാതായത്.

പരീക്ഷ കഴിഞ്ഞ ശേഷം ഉച്ചക്ക് ഒരു മണിക്ക് തൃശൂരിൽ നിന്ന് നാട്ടില്‍ പോകുന്നതിനായി കായംകുളത്തേക്ക് ട്രെയിൻ കയറിയതിനു ശേഷമാണ് സെറിലിനെ കാണാതായത്. തൃശൂരിൽ നിന്നാണ് സെറിൽ അവസാനമായി വിളിച്ചതെന്നും അതിനുശേഷം ഫോൺ സ്വിച്ച്ഓഫ് ആണെന്നും പിതാവ് സാബു ജോസഫ് പറയുന്നു.

വിവരം ലഭിക്കുന്നവർ പത്തനാപുരം പൊലീസ് സ്റ്റേഷനിലോ (ഫോൺ: 0475 2352200) സാബു ജോസഫിനെയോ (9745389913, 0475 2371307) വിവരമറിയിക്കുക.