LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യഥാര്‍ഥ എസ്.എഫ്.ഐ അല്ലെന്ന് വി.പി സാനു

യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യഥാര്‍ഥ എസ്.എഫ്.ഐ അല്ലെന്ന് വി.പി സാനു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങളില്‍ പ്രതിരോധത്തിലായതിന് പിന്നാലെ ശക്തിപ്രകടനവുമായി എസ്.എഫ്.ഐ. ആയിരങ്ങളെ അണിനിരത്തി എസ്.എഫ്.ഐ സെക്രട്ടറിയറ്റിലേക്ക് അവകാശ പത്രിക ജാഥ സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യഥാര്‍ഥ എസ്.എഫ്.ഐ അല്ലെന്ന് ജാഥ ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറഞ്ഞു. എസ്.എഫ്.ഐക്കെതിരെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണെന്നും മാധ്യമങ്ങള്‍ക്ക് ഗൂഢ അജണ്ടയാണെന്നും വി.പി സാനു ആരോപിച്ചു.