LiveTV

Live

Kerala

വളാഞ്ചേരി പോക്‌സോ കേസില്‍ മധ്യസ്ഥശ്രമം നടക്കുന്നെന്ന് ആരോപണം

അതേസമയം കേസ് ഒത്തു തീര്‍പ്പാക്കാനുള്ള മധ്യസ്ഥ ശ്രമം പുറത്ത് നടക്കുന്നതിനിടെ പെണ്‍കുട്ടിയെ കുടുംബത്തോടൊപ്പം അയക്കാനും CWC തീരുമാനിച്ചു

വളാഞ്ചേരി പോക്‌സോ കേസില്‍ മധ്യസ്ഥശ്രമം നടക്കുന്നെന്ന് ആരോപണം

വളാഞ്ചേരി പോക്‌സോ കേസില്‍ മധ്യസ്ഥ ശ്രമം നടക്കുന്നതായി ആരോപണം. പ്രതിയില്‍ നിന്ന് പണം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കം നടക്കുന്നതായി കാണിച്ച് ചൈല്‍ഡ് ലൈന്‍ CWC-ക്ക് പരാതി നല്‍കി. ഇതിനിടെ പെണ്‍കുട്ടിയെ കുടുംബത്തോടൊപ്പം അയക്കാന്‍ CWC ഉത്തരവിട്ടു.

വളാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ ഷംസുദ്ദീന്‍ നടക്കാവില്‍ പ്രതിയായ പോക്‌സോ കേസില്‍ ബന്ധുക്കളെ സ്വാധീനിച്ച് ഒത്തുതീര്‍പ്പ് ശ്രമം നടക്കുന്നതായാണ് പരാതി. പ്രതിയില്‍ നിന്ന് പണം തട്ടി കുടുംബത്തിന് നല്‍കുമെന്ന രീതിയിലാണ് സംഘം ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതി പോലീസിന് കൈമാറുമെന്ന് CWC ചെയര്‍മാന്‍ പറഞ്ഞു.

അതിനിടെ തന്റെ സുരക്ഷാ ചുമതലയുള്ള വളാഞ്ചേരി പോലീസില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയ സാഹചര്യത്തില്‍ സുരക്ഷാ ചുമതല സ്‌പെഷ്യല്‍ പോലീസ് ജുവനൈല്‍ ഡി.വൈ.എസ്.പിക്ക് നല്‍കാനും CWC ഉത്തരവിട്ടു. അതേസമയം കേസ് ഒത്തു തീര്‍പ്പാക്കാനുള്ള മധ്യസ്ഥ ശ്രമം പുറത്ത് നടക്കുന്നതിനിടെ പെണ്‍കുട്ടിയെ കുടുംബത്തോടൊപ്പം അയക്കാനും CWC തീരുമാനിച്ചു. ഇത് കേസ് അട്ടിമറിക്കപ്പെടാന്‍ ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.