LiveTV

Live

Kerala

സിറോ മലബാര്‍ വ്യാജരേഖ കേസ്; സമ്മര്‍ദ്ദ നീക്കവുമായി വിമതപക്ഷം

വൈദിക സമിതി മുന്‍ സെക്രട്ടറിഫാദര്‍ കുര്യാക്കോസ് മുണ്ടാടനെ അന്വേഷണ സംഘം രണ്ട് തവണ ചോദ്യം ചെയ്തു 

 സിറോ മലബാര്‍ വ്യാജരേഖ കേസ്; സമ്മര്‍ദ്ദ നീക്കവുമായി വിമതപക്ഷം

സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ വൈദിക സമിതി മുന്‍ സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടനെ അന്വേഷണ സംഘം രണ്ട് തവണ ചോദ്യം ചെയ്തു. വ്യാജരേഖയുമായി ബന്ധപ്പെട്ട് വൈദിക സമിതിയില്‍ നടന്ന ചര്‍ച്ചകളെ കുറിച്ചാണ് ചോദ്യം ചെയ്തത്. അതേസമയം അതിരൂപതയിലെ വൈദികരോട് ഇന്ന് ബിഷപ്പ് ഹൌസില്‍ എത്താന്‍ വിമതപക്ഷം ആഹ്വാനം നല്‍കിയിട്ടുണ്ട്.

കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിര്‍മിച്ചു എന്ന കേസിലാണ് ഫാദര്‍ കുര്യാക്കോസ് മുണ്ടാടനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് വൈകിട്ട് വീണ്ടും ചോദ്യം ചെയ്തത്. വ്യാജരേഖയുമായി ബന്ധപ്പെട്ട് വൈദിക സമിതിയില്‍ നടന്ന ചര്‍ച്ച സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇതുമായി ബന്ധപ്പെട്ട് വൈദിക സമിതി മിനുട്ട്സും അന്വേഷണ സംഘം പരിശോധിച്ചു. അതേസമയം സമ്മര്‍ദ്ദ നീക്കവുമായി വിമതപക്ഷവും രംഗത്ത് വന്നിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി അതിരൂപതയിലെ വൈദികരോട് ബിഷപ്പ് ഹൌസില്‍ എത്തിച്ചേരാന്‍ വിമതപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ദിനാളിനെ നേരില്‍കണ്ട് പ്രതിഷേധമറിയിക്കാനാണ് വിമതപക്ഷത്തിന്റെ നീക്കം. കേസില്‍ കൂടുതല്‍ വൈദികരെ അന്വേഷണ സംഘം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും.

Also read: സിറോ മലബാര്‍ ഭൂമിയിടപാട്; ആലഞ്ചേരിക്കെതിരെ കേസെടുത്തു

Also read: സിറോ മലബാര്‍ സഭ ഭൂമിവിവാദം; പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു