LiveTV

Live

Kerala

എസ്.ആര്‍ മെഡിക്കല്‍ കോളജ് ക്രമക്കേട്: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

വിദ്യാര്‍ഥികളെ മറ്റു കോളജിലേക്ക് മാറ്റുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ തേടിയത്.

എസ്.ആര്‍ മെഡിക്കല്‍ കോളജ് ക്രമക്കേട്: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജിലെ ക്രമക്കേടില്‍ ഗവര്‍ണര്‍ ഇടപെടുന്നു. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ആരോഗ്യവകുപ്പിനോടും ആരോഗ്യ സര്‍വകലാശാലയോടും ആവശ്യപ്പെട്ടു. എസ്.ആര്‍ കോളജിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നത് മീഡിയവണാണ്.

എസ്.ആര്‍ മെഡിക്കല്‍ കോളജ് മെഡിക്കല്‍ കൌണ്‍സിലിന്‍റെ അനുമതി നേടിയത് വ്യാജരേഖ ചമച്ച് 
Also Read

എസ്.ആര്‍ മെഡിക്കല്‍ കോളജ് മെഡിക്കല്‍ കൌണ്‍സിലിന്‍റെ അനുമതി നേടിയത് വ്യാജരേഖ ചമച്ച് 

രോഗികളില്ല, വാര്‍ഡുകളില്‍ സൂക്ഷിച്ചിരിക്കുന്നത് കാലാവധി കഴിഞ്ഞ മരുന്നുകള്‍; എസ്.ആര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്റെ വാദം പൊളിയുന്നു
Also Read

രോഗികളില്ല, വാര്‍ഡുകളില്‍ സൂക്ഷിച്ചിരിക്കുന്നത് കാലാവധി കഴിഞ്ഞ മരുന്നുകള്‍; എസ്.ആര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്റെ വാദം പൊളിയുന്നു

വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ കണ്ടിരുന്നു. എസ്.ആര്‍ മെഡിക്കല്‍ കോളേജിന് പകരമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലോ മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലോ പഠിക്കാന്‍ അവസരമൊരുക്കണമെന്നും വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത്.

പരിശോധന നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് ആരോഗ്യവകുപ്പിനും ആരോഗ്യസര്‍വകലാശാലക്കും ലഭിച്ച നിര്‍ദേശം. വിദ്യാര്‍ത്ഥികളെ മറ്റു കോളേജുകളിലേക്ക് മാറ്റുന്ന സാധ്യത അറിയിക്കാനും ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജില്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിക്കളെ കബളിപ്പിക്കുന്ന വാര്‍ത്ത മീഡിയവണ്‍ നേരത്തെ പുറത്ത് വിട്ടിരുന്നു.

മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന മറികടക്കാനായി വ്യാജരോഗികളെയും താല്‍ക്കാലിക ഡോക്ടര്‍മരെയും ഏര്‍പ്പെടുത്തിയായിരുന്നു മാനേജ്‌മെന്റ് തട്ടിപ്പ് നടത്തിയത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതിയായി കോളേജ് മാനേജ്‌മെന്റ് വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന്റെ രേഖകളും പിന്നാലെ പുറത്ത് വന്നു. വ്യാജരേഖ ചമച്ചതിനെതിരെ പഞ്ചായത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.