LiveTV

Live

Kerala

ഷംന തസ്‌നിമിന്റെ മരണം, ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാവ് കോടതിയില്‍

മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമപോരാട്ടം നടത്തി വന്ന പിതാവ് അബൂട്ടി ഹൃദയാഘാതത്തെ തുടര്‍ന്ന് 2018 ഒക്ടോബര്‍ 28 ന് മരിച്ചു.

ഷംന തസ്‌നിമിന്റെ മരണം, ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാവ് കോടതിയില്‍

ചികില്‍സാ പിഴവിനെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്‌നിം മരിച്ച സംഭവത്തില്‍ ഒരു കോടി രൂപ സര്‍ക്കാര്‍ നഷ്ട പരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ട് അമ്മ കോടതിയെ സമീപിച്ചു. 2016 ലാണ് പനി ബാധിച്ച ഷംന കുത്തിവെപ്പിനെത്തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ കുഴഞ്ഞുവീണ് മരിച്ചത്.

മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമപോരാട്ടം നടത്തി വന്ന പിതാവ് അബൂട്ടി ഹൃദയാഘാതത്തെ തുടര്‍ന്ന് 2018 ഒക്ടോബര്‍ 28 ന് മരിച്ചു. ഷംനയുടെയും പിതാവിന്റെയും മരണം കുടുംബത്തിന്റെ പ്രതീക്ഷകളാണ് തകര്‍ത്തത്. സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജിലെ ചികില്‍സ പിഴവിന്റെ പേരിലുണ്ടായ ദുരന്തത്തിന് നഷ്ടപരിഹാരമായി 1 കോടി വേണമെന്നാവശ്യപ്പെട്ട് എറണാകുളം സബ് കോടതിയിലാണ് ഹരജി നല്‍കിയത്.