LiveTV

Live

Kerala

തെരഞ്ഞെടുപ്പ് സമയത്ത് നിര്‍ത്തിവെച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു

തെരഞ്ഞെടുപ്പ് സമയത്ത് നിര്‍ത്തിവെച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു

തെരഞ്ഞെടുപ്പ് സമയത്ത് നിര്‍ത്തിവെച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപത്തിലേക്ക് സ്മൃതി യാത്ര നടത്താനും, വനിത മതില്‍ പോലെ ജില്ലകളില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. നവോത്ഥാന മൂല്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് സര്‍ക്കാരിന്‍റെ പൂർണ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. സമിതിയില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവര്‍ ഉള്ളത് കൊണ്ടാണ് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിലാണ് സമിതിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. രാവിലെ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ മുഖ്യമന്ത്രിക്ക് പുറമെ വെള്ളാപ്പള്ളി നടേശന്‍, പുന്നല ശ്രീകുമാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപത്തിലേക്ക് സ്മൃതി യാത്ര നടത്താനാണ് പ്രധാന തീരുമാനം. ക്യാമ്പസുകൾ കേന്ദ്രീകരിച്ച് നവോത്ഥാന ചർച്ചകളും, സെമിനാറുകളും സംഘടിപ്പിക്കും. എന്‍.എസ്.എസിനെ ഇപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും, അവരുമായി ഒരു ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.