LiveTV

Live

Kerala

യൂണിവേഴ്‌സിറ്റി സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ ധര്‍ണ

വധശ്രമക്കേസില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...

യൂണിവേഴ്‌സിറ്റി സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ ധര്‍ണ

യൂണിവേഴ്‌സിറ്റി സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ എം.എല്‍.എമാര്‍ ധര്‍ണ നടത്തി. വധശ്രമക്കേസില്‍ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളജ് അക്രമസംഭവങ്ങളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കെ.എസ്.യുവിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു.

യൂണിവേഴ്‌സിറ്റി സംഭവങ്ങളില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക വൈദ്യുത ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കുക കാരുണ്യ പദ്ധതി നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു യു.ഡി.എഫ് എം.എല്‍.എമാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ നടത്തിയത്. പി.എസ്.സി പ്രഖ്യാപിച്ച ആഭ്യന്തര അന്വേഷണം ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ സ്വീകാര്യമല്ലെന്ന് ചെന്നിത്തല പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡോക്ടര്‍ എം.കെ മുനീര്‍ പി.ജെ ജോസഫ് തുടങ്ങി നേതാക്കളും എം.എല്‍.എമാരും ധര്‍ണയില്‍ പങ്കെടുത്തു. സി.ബി.ഐ അന്വേഷണം ഉള്‍പ്പെടെ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.

കോണ്‍ഗ്രസിന്റെ വിവിധ പോഷകസംഘടനകള്‍ കേസ് സമരത്തിനും ധര്‍ണക്കും അഭിവാദ്യവുമായി എത്തി.

കെ.ടി ജലീല്‍ എന്ന നാണം കെട്ട മന്ത്രിയാണെന്നും എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.