Top

പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ എൻ.ഡി.എയിൽ ആശയക്കുഴപ്പം

എൻ.ഡി.എ സംസ്ഥാന നേതൃത്വം വിളിച്ചുചേർത്ത ജില്ലാ യോഗത്തിൽ സീറ്റ് ആർക്ക് നൽകണം എന്ന കാര്യം ചർച്ചയായില്ല 

MediaOne Logo

Web Desk

  • Updated:

    2019-07-18 01:54:46.0

Published:

18 July 2019 1:54 AM GMT

പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ എൻ.ഡി.എയിൽ ആശയക്കുഴപ്പം
X

പാലാ ഉപതെരഞ്ഞെടുപ്പിൽ ആരെ സ്ഥാനാർത്ഥിയാക്കണമെന്ന് കാര്യത്തിൽ എൻ.ഡി.എയിൽ ആശയക്കുഴപ്പം. എൻ.ഡി.എ സംസ്ഥാന നേതൃത്വം വിളിച്ചുചേർത്ത ജില്ലാ യോഗത്തിൽ സീറ്റ് ആർക്ക് നൽകണം എന്ന കാര്യം ചർച്ചയായില്ല. പി.സി ജോർജ് അടക്കം അവകാശവാദമുന്നയിച്ച സാഹചര്യത്തിൽ ചർച്ചചെയ്തു സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

പി.സി ജോർജ്ജിന്റെ ജനപക്ഷവും പി.സി തോമസിന്റെ കേരള കോൺഗ്രസുമാണ് പാലാ സീറ്റിൽ മത്സരിക്കാൻ തയ്യാറായി നിൽക്കുന്നത്. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് അതിനാൽ ബി.ജെ.പി സ്ഥാനാർത്ഥിയെ തന്നെ കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എൻ.ഡി.എ നേതാക്കളുടെ അധ്യക്ഷതയിൽ കോട്ടയത്ത് ജില്ലാ നേതൃയോഗം വിളിച്ചു ചേർത്തത്. പി.സി ജോർജ് പി.സി തോമസ് അടക്കം പങ്കെടുത്ത യോഗത്തിൽ സ്ഥാനാർത്ഥി ചർച്ചകൾ ഉണ്ടായില്ല. തർക്കത്തിലേക്ക് കാര്യങ്ങൾ പോകുമെന്നതിനാൽ എന്നാൽ ഈ സംസ്ഥാന ഘടകം സ്ഥാനാർഥിയെ തീരുമാനിക്കും എന്നാണ് ശ്രീധരൻപിള്ള അടക്കമുള്ളവർ പറയുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 25000 വോട്ടാണ് എൻ.ഡി.എ സ്ഥാനാർത്ഥിക്ക് നേടാനായത്. ഇത് ബി.ജെ.പി ബോട്ടുകൾ ആണെന്നാണ് ബി.ജെ.പിക്കാർ പറയുന്നത്. എന്നാൽ കേരള കോൺഗ്രസ് വോട്ടുകൾ നേടാൻ കഴിയും എന്ന് വാദമാണ് പി.സി തോമസും വിഭാഗവും പി.സി ജോർജും പറയുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ പാലായിലെ സ്ഥാനാർത്ഥിയെ ചൊല്ലി തർക്കങ്ങൾ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.

TAGS :

Next Story