LiveTV

Live

Kerala

മോഷണ കേസില്‍ പ്രതിയായ നഗരസഭ കൌണ്‍സിലറെ സി.പി.എം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍പേഴ്സണായ സുജാതയെയാണ് സി.പി.എം പാലക്കാട് ജില്ലാകമ്മറ്റി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്

മോഷണ കേസില്‍ പ്രതിയായ നഗരസഭ കൌണ്‍സിലറെ സി.പി.എം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

ഒറ്റപ്പാലം നഗരസഭയില്‍ മോഷണം നടത്തിയ കേസില്‍ പ്രതിയായ നഗരസഭ കൌണ്‍സിലറെ സി.പി.എം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍പേഴ്സണായ സുജാതയെയാണ് സി.പി.എം പാലക്കാട് ജില്ലാകമ്മറ്റി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

ജൂണ്‍ ഇരുപതിനാണ് ഒറ്റപ്പാലം നഗരസഭയിലെ സി.പി.എം കൌണ്‍സിലറും സ്ഥിരം സമിതി അധ്യക്ഷയുമായ ലതയുടെ ബാഗില്‍നിന്നും 38,000രൂപ മോഷണം പോയത്. കേസ് അന്വേഷിച്ച ഒറ്റപ്പാലം പോലീസ് നഗരസഭ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണായ സുജാതയാണ് പ്രതിയെന്ന് കണ്ടെത്തി. പൊലീസ് കേസ് റെജിസ്റ്റര്‍ ചെയ്തു. വരോട് ലോക്കല്‍ കമ്മറ്റി അംഗമായ സുജാതയെ പാര്‍ട്ടിയില്‍നിന്നും പുറാത്തക്കണമെന്ന കീഴ്ഘടകങ്ങളുടെ ശുപാര്‍ശ പാലക്കാട് ജില്ലാകമ്മറ്റി അംഗീകരിച്ചു. പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് നരഗസഭ ചെയര്‍മാന്‍ അറിയിച്ചു.

നഗരസഭയില്‍ നിന്നും പണം മോഷണം പോയെന്ന പരാതിയുമായി ബി.ജെ.പി കൌണ്‍സിലറും രംഗത്ത് എത്തിയിട്ടുണ്ട്. കൂടാതെ പണവും, സ്വര്‍ണാഭരണങ്ങളും മോഷണം പോയെന്ന പരാതിയുമായി നഗരസഭയിലെ ഉദ്യോഗസ്ഥരും പൊലീസിനെ സമീപിച്ചിട്ടുണ്ട്.