LiveTV

Live

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  

 പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  

കോഴിക്കോട് മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാംഗിംഗിനിരയാക്കിയതായി പരാതി. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തിന് ഇരയായ അമല്‍ സിദാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ അമല്‍ സിദാന്‍‌ കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അമലിനെ മര്‍ദ്ദിച്ച അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിതാവ് പ്രിന്‍സിപ്പാളിന് പരാതി നല്‍കി. കുറ്റകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സ്കൂള്‍ അധികൃതര്‍ രക്ഷിതാവിന് ഉറപ്പ് നല്‍കി. പരാതി പൊലീസിനെ കൈമാറിയേക്കും.