LiveTV

Live

Kerala

എന്‍.ഐ.എ ബില്ലിനെക്കുറിച്ച് അറിയാത്തതിനാലാണ് സി.പി.എം ആദ്യം എതിര്‍ത്ത് വോട്ട് ചെയ്തതെന്ന് ഇ.ടി

ബില്‍ പഠിച്ചാല്‍ ഇന്ത്യയുടെ വിശാല താല്‍പര്യം മുന്‍നിര്‍ത്തി എതിര്‍ക്കാനാകില്ല. അതിനെ ഫാസിസ്റ്റ് ശക്തികള്‍ ദുരുപയോഗം ചെയ്യുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

എന്‍.ഐ.എ ബില്ലിനെക്കുറിച്ച് അറിയാത്തതിനാലാണ് സി.പി.എം ആദ്യം എതിര്‍ത്ത് വോട്ട് ചെയ്തതെന്ന് ഇ.ടി

എന്‍.ഐ.എ ബില്‍ വിവാദത്തില്‍ സി.പി.എമ്മിനെതിരെ മുസ്ലിം ലീഗ്. ലോക്‌സഭയില്‍ എതിര്‍ത്ത് വോട്ട് ചെയ്ത സി.പി.എം രാജ്യസഭയില്‍ നിലപാട് മാറ്റിയത് എന്ത് കൊണ്ടെന്ന് മുസ്‌ലിം ലീഗ് എം.പി ഇടി മുഹമ്മദ് ബഷീര്‍. എന്‍.ഐ.എ ബില്ലിനെ സി.പി.എം പഠിച്ചിട്ടില്ലെന്നും ഇടി. മുഹമ്മദ് ബഷീര്‍ മീഡിയാവണ്ണിനോട് പറഞ്ഞു.

എന്‍.ഐ.എ ബില്‍ ലോക് സഭയില്‍ വോട്ടിനിട്ടപ്പോള്‍ മുസ്‌ലിം ലീഗ് എം.പിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നില്ല. സി.പി.എം അംഗം എ.എം ആരിഫ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ഇത് വിവാദമായ പശ്ചാതലത്തിലാണ് ഇ.ടിമുഹമ്മദ് ബഷീറിന്റെ പ്രതികരണം.

ലോക്‌സഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ എതിര്‍ത്തത് എന്‍.ഐ.എയുടെ പ്രവര്‍ത്തന രീതിയെയാണ്, അതിനെ ലീഗും ശക്തമായി എതിര്‍ത്തിരുന്നു. ബില്‍ പഠിച്ചാല്‍ ഇന്ത്യയുടെ വിശാല താല്‍പര്യം മുന്‍നിര്‍ത്തി എതിര്‍ക്കാനാകില്ല. അതിനെ ഫാസിസ്റ്റ് ശക്തികള്‍ ദുരുപയോഗം ചെയ്യുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ലോക്‌സഭ തിങ്കളാഴ്ചയും രാജ്യസഭ ഇന്നലെയുമാണ് ബില്ല് പാസാക്കിയത്. ഇരുസഭകളിലും കോണ്‍ഗ്രസ്സ് ബില്ലിനെ അനുകൂലിച്ചിരുന്നു.