LiveTV

Live

Kerala

പുതിയ ദേശീയ വിദ്യാഭ്യാസ നയം സംഘപരിവാര്‍ അജണ്ടയെന്ന് രാജീവ് ഗൗഡ എം.പി

എല്ലാവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ളതല്ല ദേശീയ വിദ്യാഭ്യാസ നയമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. ഇ.അഹമ്മദ് ഫെല്ലോഷിപ്പ് വിതരണവും ചടങ്ങില്‍ നടന്നു.

പുതിയ ദേശീയ വിദ്യാഭ്യാസ നയം സംഘപരിവാര്‍ അജണ്ടയെന്ന് രാജീവ് ഗൗഡ എം.പി

ആര്‍.എസ്.എസിന് അനുകൂലമായി രാജ്യത്തെ മാറ്റിയെടുക്കാനുള്ള ശ്രമമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്ന് രാജീവ് ഗൗഡ എം.പി. ഡല്‍ഹിയില്‍ എം.എസ്.എഫ് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്‍മേലുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ളതല്ല ദേശീയ വിദ്യാഭ്യാസ നയമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. ഇ.അഹമ്മദ് ഫെല്ലോഷിപ്പ് വിതരണവും ചടങ്ങില്‍ നടന്നു.

പുതിയ ദേശീയ വിദ്യാഭ്യാസ നയവും ഹിന്ദി ഭാഷയെ അടിച്ചേല്‍പ്പിക്കാനുള്ള നീക്കവും സംഘപരിവാര്‍ അജണ്ടയാണെന്നായിരുന്നു രാജീവ് ഗൗഡ എം.പിയുടെ അഭിപ്രായം. മറ്റ് ഭാഷകളെ അവഗണിച്ച് ഹിന്ദിക്ക് പ്രധാന്യം നല്‍കുന്നത് ശരിയല്ല.

പുതിയ ദേശീയ വിദ്യാഭ്യാസ നയം എല്ലാവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ളതല്ലെന്നും ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളോട് സ്വീകരിക്കേണ്ട സമീപനങ്ങളെ പറ്റി വ്യക്തതയില്ലെന്നും ഇടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. എല്ലാവരെയും ഉള്‍കൊണ്ട് പോയാലെ വിദ്യാഭ്യാസം കൊണ്ട് സമൂഹത്തില്‍ സമൂലമായ മാറ്റം കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഉദ്ഘാടകനായ പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന അഭിപ്രായങ്ങള്‍ സര്‍ക്കാറിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചാല്‍ നയപരമായ തീരുമാനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ഹാരിസ് ബിന്‍ സമാന്‍ ഐ.പി.എസ് അഭിപ്രായപ്പെട്ടു. ഫലസ്തീന്‍ അംബാസഡര്‍ അദ്നാന്‍ അബു അല്‍ഹയ്ജ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.