LiveTV

Live

Kerala

ഗുണനിലവാരമുള്ള ബില്ല് ഉപഭോക്താവിന് നല്‍കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പിന്റെ ഉത്തരവ്

വലിയ മാളുകളില്‍ ഉള്‍പ്പെടെ ഗുണനിലവാരമില്ലാത്ത ബില്ലുകള്‍ നല്‍കുന്നു എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

ഗുണനിലവാരമുള്ള ബില്ല് ഉപഭോക്താവിന് നല്‍കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പിന്റെ ഉത്തരവ്

ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ബില്ലുകള്‍ നല്‍കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പിന്റെ ഉത്തരവ്. ഉത്തരവ് പ്രകാരം മികച്ച പേപ്പറില്‍ നിലവാരവുള്ള മഷി ഉപയോഗിച്ച് പ്രിന്റ് ചെയ്ത ബില്ലുകള്‍ നല്‍കണം. നിലവാരമില്ലാത്ത ബില്ലുകള്‍ നല്‍കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തെറ്റാണെന്നും ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തെ വലിയ മാളുകളില്‍ ഉള്‍പ്പെടെ ഗുണനിലവാരമില്ലാത്ത ബില്ലുകള്‍ നല്‍കുന്നു എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. നിലവാരമില്ലാത്ത ബില്ലുകള്‍ ലഭിക്കുന്നത് മൂലം പലപ്പോഴും ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന സേവനത്തെ പറ്റിയും, ഉല്‍പന്നത്തെ പറ്റിയുമുള്ള പരാതികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതിന് തടസ്സമാവുന്നുണ്ട്. അതിനാല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളും ഉപഭോക്താവിന് ഗുണനിലവാരമുള്ള പേപ്പറില്‍, നിലവാരമുള്ള മഷി ഉപയോഗിച്ച് പ്രിന്റ് ചെയ്തതും വ്യക്തവും, വായിക്കാന്‍ കഴിയുന്നതുമായ ബില്ലുകള്‍ നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഗുണനിലവാരമില്ലാത്ത പേപ്പറും മഷിയും ഉപയോഗിച്ചുള്ള ബില്ലുകള്‍ നല്‍കുന്നത് 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്നും ഉത്തരവില്‍ പറയുന്നു.