LiveTV

Live

Kerala

എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നു; വധഭീഷണിയുണ്ട്: ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍

പുതിയ കൊടിമരം സ്ഥാപിക്കാൻ അനുമതി നൽകിയിട്ടില്ല.

എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നു; വധഭീഷണിയുണ്ട്: ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍

കാമ്പസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്ന് ബ്രണ്ണന്‍ കോളജ് പ്രിന്‍സിപ്പല്‍ കെ. ഫല്‍ഗുനന്‍.

തന്നെ ഭീഷണിപ്പെടുത്തിയാണ് എ.ബി.വി.പി പ്രവർത്തകർ കോളജിൽ വീണ്ടും കൊടിമരം സ്ഥാപിച്ചതെന്ന് ഫൽഗുനൻ പറഞ്ഞു. നേരിട്ടും ഫോണിലൂടെയും വധഭീഷണിയുണ്ട്. പുതിയ കൊടിമരം സ്ഥാപിക്കാൻ അനുമതി നൽകിയിട്ടില്ല. പൊലീസിനെ കാമ്പസിനകത്ത് കയറ്റാതെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇന്നലെ കൊടിമരം സ്വമേധയാ എടുത്ത് മാറ്റിയത്. അക്കാര്യത്തിൽ വീഴ്ച പറ്റിയില്ല. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാമ്പസിൽ സംഘർഷ സാധ്യതയുണ്ടെന്നും പ്രിൻസിപ്പൽ കെ.ഫൽഗുനൻ പറഞ്ഞു.