LiveTV

Live

Kerala

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലിനെ മാറ്റി 

സര്‍ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലം മാറ്റത്തെക്കുറിച്ചുള്ള വിശദീകരണം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലിനെ മാറ്റി 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പല്‍ കെ.വിശ്വംഭരനെ മാറ്റി. ഡോ.സി.സി ബാബുവാണ് പുതിയ പ്രിന്‍‌സിപ്പല്‍. സര്‍ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലം മാറ്റത്തെക്കുറിച്ചുള്ള വിശദീകരണം.

കോളജിലെ അക്രമ സംഭവങ്ങള്‍ തടയാനോ യഥാസമയം ഇടപെടാനോ കഴിയാത്തതിന്റെ പേരില്‍ ഏറെ പഴി കേട്ടയാളാണ് പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിരുന്ന വിശ്വംഭരന്‍. ഇദ്ദേഹത്തെ നീക്കിയാണ് തൃശ്ശൂര്‍ ഗവ. കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ സി.സി ബാബുവിനെ നിയമിച്ചത്. ആറ് സ്പെഷ്യല്‍ ഗ്രേഡ് കോളജുകളില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചതിന്റെ ഭാഗമാണിതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വിശ്വംഭരനെ സ്ഥലം മാറ്റാനും സാധ്യതയുണ്ട്.