LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ കെ.എസ്.യു പ്രതിഷേധം

വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ കെ.എസ്.യു പ്രതിഷേധം

യൂണിവേഴ്സിറ്റി വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കി കെ.എസ്‌.യു. മന്ത്രിസഭായോഗം നടക്കവെ സെക്രട്ടറിയേറ്റിലേക്ക് കെ.എസ്. യു പ്രവര്‍ത്തകര്‍ ഇരച്ചുകയറി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ള കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സമരപ്പന്തലില്‍ നിന്ന് മതില്‍ ചാടിക്കടന്ന കെ.എസ്‌.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കിന് മുന്നിലേക്ക് ഓടിക്കയറി. വനിതാ പൊലീസിന്റെ അസാന്നിധ്യത്തില്‍ വനിതാ പ്രവര്‍ത്തകയെ തടയാനാകാതെ പൊലീസ് കുടുങ്ങി. പിന്നീട് വനിതാ പൊലീസെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സെക്രട്ടറിയേറ്റ് വളപ്പിലെത്തിയ എല്ലാ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂണിവേഴ്സിറ്റി കോളജ് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.യു പ്രതിഷേധം ശക്തിപ്പെടുത്തുന്നത്.