LiveTV

Live

Kerala

കലാലയ രാഷ്ട്രീയത്തിന്റെ മറവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ നടക്കുന്നത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണെന്ന് ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍

നിലവില്‍ വിദ്യാര്‍‌ഥികള്‍ സംഘടനാ പ്രവര്‍ത്തനത്തിന് വേണ്ടി നിര്‍ബന്ധിക്കപ്പെടുന്നു 

 കലാലയ രാഷ്ട്രീയത്തിന്റെ മറവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ നടക്കുന്നത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണെന്ന് ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍

കേരളത്തിലെ കോളേജുകളില്‍ സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അവസരമുണ്ടാക്കണമെന്ന് ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍. നിലവില്‍ വിദ്യാര്‍‌ഥികള്‍ സംഘടനാ പ്രവര്‍ത്തനത്തിന് വേണ്ടി നിര്‍ബന്ധിക്കപ്പെടുന്നു. കലാലയ രാഷ്ട്രീയത്തിന്റെ മറവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ നടക്കുന്നത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണെന്നും കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചന്വേഷിക്കുന്ന കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ പി.കെ ഷംസുദ്ദീന്‍ പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമത്തെ തുടര്‍ന്നാണ് ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ ചെയര്‍മാനായി സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ചത്. കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് കമ്മീഷന്‍ നടത്തിയ തെളിവെടുപ്പിലൂടെ വ്യകതമായത് കേരളത്തിലെ കലാലയങ്ങളില്‍ സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമല്ല എന്നാണെന്ന് ഷംസുദ്ദീന്‍ പറയുന്നു.

സംഘടനാപ്രവര്‍ത്തനത്തിന് വിദ്യര്‍ത്ഥികള്‍ പലപ്പോഴും നിര്‍ബന്ധക്കപ്പെടുന്നു. മാതൃസംഘടനകളുടെ കൃത്യമായ അറിവോടെയാണ് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ അഴിഞ്ഞാട്ടം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളുംടെ ഭീഷണിക്ക് മുന്നില്‍ അധ്യാപകര്‍ പലപ്പോഴും നോക്കുകുത്തികളായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തും കൊച്ചിയിലും സിറ്റിങ് നടത്തിയ കമ്മീഷന്‍ കോഴിക്കോടും സിറ്റിങ്ങ് നടത്തിയ ശേഷമായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.