LiveTV

Live

Kerala

വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടും; നാല് ജില്ലകളില്‍ നാളെ മുതല്‍ റെഡ് അലര്‍ട്ട്

കോട്ടയം, കോഴിക്കോട് ജില്ലകളില്‍ തീവ്രമഴ പ്രവചിക്കുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു  

വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടും; നാല് ജില്ലകളില്‍ നാളെ മുതല്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടും. അതിതീവ്ര മഴയുണ്ടാകുമെന്ന പ്രവചനത്തെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ നാളെ മുതല്‍ ശനിയാഴ്ച വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്യാനിടയുണ്ട്. 19ന് വയനാട്, കണ്ണൂര്‍ ജില്ലകളിലും 20ന് എറണാകുളം, തൃശൂര്‍ ജില്ലകളിലും കൂടി റെഡ് അലര്‍ട്ടുണ്ട്. കോട്ടയം, കോഴിക്കോട് ജില്ലകളില്‍ തീവ്രമഴ പ്രവചിക്കുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നിരിക്കാന്‍ നിര്‍ദേശം നല്‍കി. മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ മേഖലകളിലെ ജനങ്ങളെ വേണ്ടി വന്നാല്‍ മാറ്റിപ്പാര്‍പ്പിക്കണം. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളം, ലക്ഷദ്വീപ് മേഖലകളില്‍ മത്സ്യത്തൊഴിലാളികളില്‍ കടലില്‍ പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.