LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും, മൂന്ന് പേർ ഇന്ന് കീഴടങ്ങിയേക്കും

യൂണിവേഴ്സ്റ്റി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ കുത്തിയ സംഭവത്തില്‍ പിടിയിലായ എസ്.എഫ്.ഐ നേതാക്കളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം

 യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും, മൂന്ന് പേർ ഇന്ന് കീഴടങ്ങിയേക്കും

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസില്‍ അറസ്റ്റിലായ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഖിലിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും.

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ കുത്തിയ സംഭവത്തില്‍ പിടിയിലായ എസ്.എഫ്.ഐ നേതാക്കളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായാണ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കുക. ശിവരഞ്ജിത്ത് , നസീം,അദ്വൈത്,ആദില്‍, ആരോമല്‍, എന്നിവര്‍ക്കായാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള യൂണിവേഴ്സിറ്റിയുടെ ബുക്ക് ലറ്റും അഡീഷണല്‍ ഷീറ്റും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും.

മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഖിലിന്റെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് മൊഴിയെടുക്കാനാണ് ഡോക്ടര്‍മാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച എട്ട് പേരിൽ പിടികൂടാനുള്ള മൂന്നുപേർ ഇന്ന് കീഴടങ്ങ‌ിയേക്കുമെന്നാണ് സൂചന.

Also read: യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷം, PSC-യും സംശയനിഴലിൽ

Also read: യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം: ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചു, ഇരുവരും റിമാന്‍ഡില്‍